Karuna cheyvan

Start Downloading

Wait while we prepare the file for you...

Lyric's

കരുണ ചെയ്‌വാന്‍ എന്തു താമസം കൃഷ്ണാ
കഴലിണ കൈതൊഴുന്നേന്‍…ആ  (2 )

ശരണാഗതന്മാര്‍ക്കിഷ്ട വരദാനം ചെയ്തു ചെമ്മേ
ഗുരുവായൂര്‍പുരം തന്നില്‍ (2)
മരുവുമഖില ദുരിതഹരണ ഭഗവന്‍
മരുവുമഖില ദുരിതഹരണ ഭഗവന്‍
കരുണ ചെയ്‌വാന്‍ എന്തു താമസം കൃഷ്ണാ
കഴലിണ കൈതൊഴുന്നേന്‍…

ഉരുതരഭവസിന്ധൌ ദുരിതസഞ്ചയമാകും
തിരതന്നില്‍ മുഴുകുന്ന നരതതിക്കവലംബം (2)
മരതകമണിവര്‍ണ്ണന്‍.. ഹരിതന്നെയെന്നും തവ
ചരിതവര്‍ണ്ണനങ്ങളില്‍…
സകലമുനികള്‍ പറവതറിവനധുനാ….ആ
കരുണ ചെയ്‌വാന്‍ എന്തു താമസം കൃഷ്ണാ
കഴലിണ കൈതൊഴുന്നേന്‍…ആ
കരുണ ചെയ്‌വാന്‍ എന്തു താമസം കൃഷ്ണാ..