Kannuneeril Kuthirna

Start Downloading

Wait while we prepare the file for you...

Lyric's

വര്‍ഷം : 1988

സംഗീതം : ബോംബെ എസ്‌ കമാല്‍

ഗാനരചന : പി ഭാസ്കരന്‍
ഗായകര്‍ : കെ ജെ യേശുദാസ്

കണ്ണുനീരിൽ കുതിർന്ന നിൻ കല്യാണക്ഷണപത്രം
കണ്ടനേരം അതിൽ ഞാൻ നിൻ മുഖം കണ്ടു
കദനത്താൽ തേങ്ങും നിൻ മുഖം കണ്ടു
(കണ്ണുനീരിൽ)

ഇടവക്കാർമുകിലിന്റെ ഈന്തല്‍പ്പനയോല മേഞ്ഞ
മധുവിധുപ്പന്തൽ കണ്ടു, മണ്ഡപം കണ്ടു
പണത്തിന്റെ ചിറകുള്ള മണവാളപ്രഭുവിന്റെ
മുഖം കണ്ടു, കൊക്കു കണ്ടു, നഖങ്ങൾ കണ്ടു
(കണ്ണുനീരിൽ)

ഹൃദയത്തിൽ നാം തീർത്ത മധുരമാം കിനാക്കൾ‌തൻ
ചിതയിങ്കൽ ദഹിക്കുന്ന നമ്മളെ കണ്ടു
വരണത്തിൻ മുല്ലമാല വാളായിച്ചമഞ്ഞു നിൻ
കരളിനെ പിളർക്കുന്ന ദുരന്തം കണ്ടു
(കണ്ണുനീരിൽ)