Kannuneer mazha (F)

Start Downloading

Wait while we prepare the file for you...

Lyric's

Music: സജീവ്‌ മംഗലത്ത്
Lyricist: മനു കൃഷ്ണ
Singer: ശ്വേത മോഹൻ
Year: 2017
Film/album: ശിർക്

 

കണ്ണുനീർ മഴ വിതുമ്പി നിൽക്കുമ്പോൾ
ഓർമ്മകളെങ്ങനെ വിടപറയും (2)
നീലക്കുറിഞ്ഞികൾ കൊഴിഞ്ഞിടും വീഥിയിൽ
കൺമണികളെ ഇന്നു പിരിഞ്ഞു പോകും
വഴിയിൽ മറന്നു പോകും …
കണ്ണുനീർ മഴ വിതുമ്പി നിൽക്കുമ്പോൾ
ഓർമ്മകളെങ്ങനെ വിടപറയും ..

അണയ്ക്കുവാനാകാതെ അഴലായി മാറുന്നു
അരുമക്കിടാങ്ങൾ തൻ ഗദ്ഗദങ്ങൾ (2)
മറക്കുവാൻ കഴിയുമോ…
മറക്കുവാൻ കഴിയുമോ…തേങ്ങലുകൾ
ഇടറി തുടിക്കുന്ന ഇടനെഞ്ചിനോർമ്മകൾ
കണ്ണുനീർ മഴ വിതുമ്പി നിൽക്കുമ്പോൾ
ഓർമ്മകളെങ്ങനെ വിടപറയും …

മൊഴിചൊല്ലി പിരിയുന്ന വാക്കുകൾക്കറിയുമോ
വഴിമുട്ടിയ ജീവിത മൗന ദുഃഖം (2)
ആഴക്കടലേ …ആഴക്കടലേ …
നിനക്കറിയുവാൻ കഴിയുമോ..
വിങ്ങും മനസ്സിന്റെ ഭാവകാവ്യം

കണ്ണുനീർ മഴ വിതുമ്പി നിൽക്കുമ്പോൾ
ഓർമ്മകളെങ്ങനെ വിടപറയും ..
കണ്ണുനീർ മഴ വിതുമ്പി നിൽക്കുമ്പോൾ
ഓർമ്മകളെങ്ങനെ വിടപറയും (2)
നീലക്കുറിഞ്ഞികൾ കൊഴിഞ്ഞിടും വീഥിയിൽ
കൺമണികളെ ഇന്നു പിരിഞ്ഞു പോകും
വഴിയിൽ മറന്നു പോകും …
കണ്ണുനീർ മഴ വിതുമ്പി നിൽക്കുമ്പോൾ
ഓർമ്മകളെങ്ങനെ വിടപറയും ..