kannukal kannukal idanju

Start Downloading

Wait while we prepare the file for you...

Lyric's

കണ്ണുകൾ കണ്ണുകൾ …

ചിത്രം ശാലിനി എന്റെ കൂട്ടുകാരി (1980)
ചലച്ചിത്ര സംവിധാനം മോഹൻ
ഗാനരചന എം ഡി രാജേന്ദ്രന്‍
സംഗീതം ജി ദേവരാജൻ
ആലാപനം പി ജയചന്ദ്രൻ, വാണി ജയറാം

കണ്ണുകൾ കണ്ണുകളിടഞ്ഞു
മനസ്സും മനസ്സും പറഞ്ഞു
പ്രേമം… ദിവ്യപ്രേമം…
കൊഞ്ചും ഇണകൾതൻ ഹൃദയവികാരം

ഒരു കൃഷ്ണപഞ്ചമിരാത്രിയിൽ യമുനയിൽ
ഇതളിട്ടു നിന്ന വികാരം
സരയൂനദിയിലെ ഓളങ്ങളെന്നും
സാധകം ചെയ്ത വികാരം
ആ… ആ… ആ…

മൗനഗാനം നൂപുരമണിയും
മാളവികാമിത്രരാഗം
അനുപരമാണുവിൽ നിന്നു തുടിയ്ക്കും
അർദ്ധനാരീശ്വര ഭാവം
ആ.. ആ.. ആ …