Kannaa nin kaaladiyil

Start Downloading

Wait while we prepare the file for you...

Lyric's

കണ്ണാ നിൻ കാലടിയിൽ
തൊഴുതു വീണിടും ഈ കണ്ണുനീർ തുള്ളിയിൽ
കനിയേണമേ കനിയേണമേ

ചുവരുകളില്ലാത്ത ചിത്രങ്ങളെന്റെ
ചുടുഹൃദയത്തിലെ സ്വപ്നങ്ങൾ (2)
താളം തെറ്റിയ ഗാനങ്ങൾ
എന്റെ ജീവവിപഞ്ജി തൻ നാദങ്ങൾ
ചുവരുകളില്ലാത്ത ചിത്രങ്ങൾ

കണ്ണിലും കരളിലും സ്നേഹമോടെ
നിനക്കോമൽക്കിടാങ്ങളെ താലോലിക്കാം (2)
അനുദിനം അങ്ങയേ തപസ്സ്‌ ചെയ്യും
ഈ എന്നിലാ സൗഭാഗ്യം എന്നു ചേരും
ചുവരുകളില്ലാത്ത ചിത്രങ്ങൾ

മണ്ണിലും വിണ്ണിലും വിളക്കുമായീ
എന്നും മംഗള പൗർണ്ണമി എത്തിയാലും (2)
നിനവിലും കനവിലും തമസ്സു മാത്രം
എന്റെ നെഞ്ചിൽ അമാവസി രാവു നിത്യം (ചുവരുകളില്ലാത്ത..)