Kamaneeya malarmeni kandaal

Start Downloading

Wait while we prepare the file for you...

Lyric's

കമനീയ മലർമേനി കണ്ടാൽ
Music: കെ ജെ യേശുദാസ്
Lyricist: യൂസഫലി കേച്ചേരി
Singer: പി സുശീല,വാണി ജയറാം , ബി വസന്ത
Film/album: സഞ്ചാരി

കമനീയ മലർമേനി കണ്ടാൽ
എന്റെ കരിനീല മിഴിയമ്പു കൊണ്ടാൽ (2)
മദനനുമെൻ കാൽക്കൽ വീഴും
എന്റെ മണിച്ചുണ്ടെൻ മധുവിന്നായ് കേഴും
(കമനീയ…)

നൂപുര മണിനാദം കേട്ടാൽ
എന്റെ അനുരാഗ മധുഗീതം കേട്ടാൽ (2)
സ്വർഗ്ഗവും വാതിൽ തുറക്കും
രാഗ സ്വപ്നങ്ങൾ പൂമാല കോർക്കും
നൂപുര മണിനാദം കേട്ടാൽ
എന്റെ അനുരാഗമധുഗീതം കേട്ടാൽ

കവിളിലെ മഴവില്ല് കണ്ടാൽ
നൃത്തകലയിലെ ലഹരിയിൽ കണ്ടാൽ
കവിളിലെ മഴവില്ല് കണ്ടാൽ
ഇന്ദ്രനും പ്രേമത്തിൽ മുഴുകും
പൂർണ്ണ ചന്ദ്രനും ഭൂമിയിൽ അണയും
കവിളിലെ മഴവില്ലും കണ്ടാൽ
നൃത്തകലയിലെ ലഹരിയിൽ കണ്ടാൽ