kalyanam kalyanam

Start Downloading

Wait while we prepare the file for you...

Lyric's

Music: എ ടി ഉമ്മർ
Lyricist: ബിച്ചു തിരുമല
Singer: കെ എസ് ചിത്ര,വാണി ജയറാം
Year: 1984
Film/album: ഒരു കൊച്ചുകഥ ആരും പറയാത്ത കഥ
kalyanam kalyanam

കല്യാണം കല്യാണം…
പണ്ടേ പാടും പുരാണം…(2)
താലീം മാലേം കൈമാറും
നേരം കാലം മുഹൂർത്തം
കൈയും കാലും വിറയലുകൾ
അയ്യേ സാറേ കുറച്ചിലുകൾ…
(കല്യാണം കല്യാണം…)

മനസ്സും മനസ്സും ഒന്നുചേരാനെങ്കിൽ
ഈ വേഷംകെട്ടൽ എന്തിനാണെൻ സാറേ…ആ…
അതു ചടങ്ങല്ലയോ…ഇടങ്ങേറല്ലയോ….
അതിനല്ലയോ ഈ മുന്നോടികൾ…
ഇടങ്ങേറെങ്കിൽ എന്തിനാണെൻ സാറേ
ഈ നാണംകെട്ട വേലയെല്ലാം വെറുതേ….
അതു ഹരമല്ലയോ…ഒരു രസമല്ലയോ…
അതു പങ്കിടാൻ ഈ പൊല്ലാപ്പുകൾ
(കല്യാണം കല്യാണം…)

വർഷാവർഷം പെണ്ണിനയ്യോ സാറേ
ഈ വേഷംകെട്ടൽ കൊണ്ടു ദോഷം ഏറേ…
അതു പണ്ടല്ലയോ…ഇതു കണ്ടില്ലയോ…
ഈ നൂറ്റാണ്ടിലോ ഈ കിന്നാരം…
പാട്ടുപാടി പാട്ടിലാക്കും പൊന്നേ
ഈ നോട്ടം കണ്ടാൽ ആരു കെട്ടും നിന്നെ..ആ..
അതു ചൊല്ലല്ലയോ…പഴഞ്ചൊല്ലല്ലയോ..
ഈ പഴഞ്ചൊല്ലിലും നീ പതിരല്ലയോ…
(കല്യാണം കല്യാണം…)