Kalivanchikalil kara thedi varum

Start Downloading

Wait while we prepare the file for you...

Lyric's

കളിവഞ്ചികളിൽ …
ചിത്രം ചന്ദ്രഹാസം (1980)
ചലച്ചിത്ര സംവിധാനം ബേബി
ഗാനരചന ചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍
സംഗീതം കെ ജെ ജോയ്‌
ആലാപനം വാണി ജയറാം, കോറസ്‌

കളിവഞ്ചികളിൽ കര തേടിവരും കനകസ്വപ്നം കാണും
സുന്ദരതീരം മോഹിച്ചലയും സഞ്ചാരികളേ ഇതിലേ
ലലല..ലലല..ലലല..ലലല…

ഗോവയിലെ കുന്നുകളിൽ ചായം പൂശും സന്ധ്യകളേ
ഇളനീരിൻ നറു മധുരം നൽകും ഇവിടം കേരളമോ
ഉടയോ നിന്റെ ചെമ്മാനം കുളിരോ നിന്റെ സമ്മാനം
പാടിയാടും തോണി തന്നിൽ സ്നേഹപാത്രം നിറയട്ടെ
(കളിവഞ്ചികളിൽ…)

മോഹപ്പൂങ്കാവുകളിൽ മാമ്പഴനീരിൻ മധുരത്തിൽ
മാദകഗാനം പാടി നടക്കും മാടപ്രാവുകളേ
മനസ്സിൽ പോയ മധുമാസം
മഴവിൽ പോലെ വിടരില്ലേ
പാരിജാതം പൂത്ത കാലം വന്നു പാടി മുത്തം തന്നില്ലേ
(കളിവഞ്ചികളിൽ…)