Kalayude kaanchana theril

Start Downloading

Wait while we prepare the file for you...

Lyric's

Music: ജോജി കോട്ടയം
Lyricist: റോയ് കാഞ്ഞിരത്താനം
Singer: ജി വേണുഗോപാൽ
Year: 2015
Film/album: ഹൃദയവേണു – ആൽബം

 

കലയുടെ കാഞ്ചനത്തേരിൽ വന്നു

കനകച്ചിലങ്ക തൻ സ്വരവസന്തം.. (2)

കേളീ മണ്ഡപ നടയിലുണർന്നു…

ഭാവ സംഗീതത്തിൻ വേണുഗാനം (2)

ഓംകാര മന്ത്രങ്ങൾ ഉരുക്കഴിച്ചീടുന്ന

ഉഷസ്സിന്റെ സോപാന നടയിൽ.. (2)

ഒഴുകിയെത്തും ഓശാന ഗീതിയും

അലിഫ് ലാമിൻ ധ്വനിയും.. (2)

(കലയുടെ…….വേണുഗാനം)

ഏഴു സ്വരങ്ങളും ചന്ദന മഴയായ്

പെയ്തിറങ്ങീടുന്ന നിമിഷം……. (2)

ഏഴഴകിന്റെ കവിളിൽ തലോടി

ചന്ദനമണമുള്ളോരീ ഗാനം.. (2)

(കലയുടെ…….വേണുഗാനം)