Kadicha Chundu

Start Downloading

Wait while we prepare the file for you...

Lyric's

കടിച്ച ചുണ്ട് തേൻ‌കരിമ്പ് പെണ്ണ്
പിടിച്ച കൊമ്പ് പുളിങ്കൊമ്പ്
മാപ്പിളപ്പെണ്ണിന്റെ മനസ്സിൽ മുഴുക്കനെ
മദനൻ തൊടുത്തൊരു മലരമ്പ്

മണവാട്ടി ഒരു മാങ്കുട്ടി
മണവാളൻ നല്ല ചുണക്കുട്ടി
നിക്കാഹ് കഴിഞ്ഞു സൽക്കാരം കഴിഞ്ഞു
സ്വർഗ്ഗീയ മണിയറ വാതിൽ തുറന്നു
നിൽക്കണ്ട നോക്കണ്ട കാണണ്ട കേൾക്കണ്ട
കല്യാണരാത്രി വല്ലാത്ത രാത്രി
വല്ലാത്ത രാത്രി ഈ രാത്രി

വാപ്പാടെ നെഞ്ച് കാരിരുമ്പ്
കാച്ചിപ്പഴുപ്പിച്ച കാരിരുമ്പ്
പുന്നാരമോളുടെ ഖൽബിലെ അടുപ്പിൽ
വല്ലാതെ തിളക്കണ പാൽച്ചെമ്പ് (കടിച്ച….)

പുതുമാരൻ വന്നു പുണരുമ്പോൾ
പുള്ളിപ്പിടമാൻ എന്തു ചെയ്യും
ഞാനൊരു പുലിയായ് മാന്തും കടിക്കും
കാണാതിരിക്കാൻ ഓടിയൊളിക്കും
നിൽക്കണ്ട നോക്കണ്ട കാണണ്ട കേൾക്കണ്ട
കല്യാണരാത്രി വല്ലാത്ത രാത്രി
വല്ലാത്ത രാത്രി ഈ രാത്രി

ചെറുക്കൻ പെണ്ണിനെ കണ്ടെങ്കിൽ
പിന്നെ കീറുക്കനെപ്പോൽലരു കിന്നാരം
പിരിഞ്ഞിട്ടു പുരയിൽ ചെല്ല്ലുമ്പോൾ
അള്ളാ ! കരച്ചിലും പിഴിച്ചിലും പൊടിപൂരം