Israelin Nathanai Vazhum

Start Downloading

Wait while we prepare the file for you...

Lyric's

വര്‍ഷം : 2000
സംഗീതം :പീറ്റർ ചേരാനല്ലൂര്‍
ഗാനരചന :പീറ്റർ കെ ജോസഫ്
ഗായകര്‍ :കെ ജി മാര്‍ക്കോസ്‌
വര്‍ഗ്ഗീകരണം : ക്രിസ്തീയ ഭക്തി ഗാനങ്ങള്‍

ഇസ്രായേലിൻ നാഥനായി വാഴുമേക ദൈവം
സത്യജീവമാര്‍ഗ്ഗമാണു ദൈവം
മർത്ത്യനായി ഭൂമിയിൽ പിറന്നു സ്നേഹ ദൈവം
നിത്യജീവനേകിടുന്നു ദൈവം
ആബാ പിതാവേ ദൈവമേ
അവിടുത്തെ രാജ്യം വരേണമേ
അങ്ങേ തിരുഹിതം ഭൂ‍മിയിൽ
എന്നെന്നും നിറവേറീടേണമേ
(ഇസ്രയേലിൻ നാഥനായി … )

ചെങ്കടലിൽ നീ അന്നു പാത തെളിച്ചൂ
മരുവിൽ മക്കൾക്കു മന്ന പൊഴിച്ചു
എരീവെയിലിൽ മേഘത്തണലായി
ഇരുളിൽ സ്നേഹനാളമായ്
സീനായ് മാമല മുകളിൽ നീ
നീതിപ്രമാണങ്ങൾ പകര്‍ന്നേകി
ആബാ പിതാവേ ദൈവമേ
അവിടുത്തെ രാജ്യം വരേണമേ
അങ്ങേ തിരുഹിതം ഭൂ‍മിയിൽ
എന്നെന്നും നിറവേറീടേണമേ
(ഇസ്രയേലിൻ നാഥനായി … )

മനുജനായ് ഭൂമിയിലവതരിച്ചൂ
മഹിയിൽ ജീവൻ ബലി കഴിച്ചൂ
തിരു നിണവും ദിവ്യ ഭോജ്യവുമായ്
ഈ ഉലകത്തിൻ ജീവനായ്
വഴിയും സത്യവുമായവനേ
നിൻ തിരുനാമം വാഴ്ത്തുന്നു.
ആബാ പിതാവേ ദൈവമേ
അവിടുത്തെ രാജ്യം വരേണമേ
അങ്ങേ തിരുഹിതം ഭൂ‍മിയിൽ
എന്നെന്നും നിറവേറീടേണമേ
(ഇസ്രയേലിൻ നാഥനായി … )