Innenn omal thinkal pakshi

Start Downloading

Wait while we prepare the file for you...

Lyric's

ഇന്നെൻ ഓമൽ തിങ്കൾപ്പക്ഷി
നിന്നെത്തേടി തേടി കായൽത്തീരത്തെത്തി
ഇന്നെൻ ഓമൽ തിങ്കൾപ്പക്ഷി

പുലരിയോ സന്ധ്യയോ
എൻ ഓമലിൻ കരിമിഴികളിൽ
ഇളകുമീ തിരകളിൽ വിഷാദമോ ചിരി നുരകളോ
അഴകേ അഴകേ നിൻ അഴകിനേഴഴകു
പൊൻതാരമേ നിൻ ചൊടികളിലേഴഴക്
പൊൻമേഘമേ നിൻ മെയ്യിനു നൂറഴക്
(നിന്നെത്തേടി..)

അണിവിരൽ തരളമായ് പൊൻ തന്ത്രികൾ സ്വരതരളമായ്
മഴമുകിൽ മഞ്ചലിൽ മൂവന്തി തൻ ലയ ലയനമായ്
അഴകേ അഴകേ നിൻ അഴകിനേഴഴകു
പൊൻതാരമേ നിൻ ചൊടികളിലേഴഴക്
പൊൻമേഘമേ നിൻ മെയ്യിനു നൂറഴക്
(നിന്നെത്തേടി..)

ശിശിരം വരവായ് കുളിരിൻ ചിറകിൽ
ഒഴുകൂ സൗന്ദര്യമേ ഈ വഴിയേ
ശലഭം വരവായ് പനിനീർ ഇതളിൽ
ഇന്നെൻ ആത്മാവിലീ തേനലയിൽ
സ്വരമേ സ്വരമേ നിൻ മൊഴികളേഴഴക്
ല ലാലലാ ലലാലാലലാ
പൊൻ താരമേ നിൻ ചൊടികളിൽ ഏഴഴക്
പൊൻ മേഘമേ നിൻ മെയ്യിനു നൂറഴക്
(നിന്നെത്തേടി..)

പുലരിയോ സന്ധ്യയോ…..
Movie : സിംഫണി (2004)
Lyrics : കൈതപ്രം
Music : ദീപക് ദേവ്
Singers : വിധു പ്രതാപ്, ദീപക് ദേവ്, ഗംഗ