Ini Oru Gaanam Paadam

Start Downloading

Wait while we prepare the file for you...

Lyric's

ഇനി ഒരു ഗാനം  പാടാം

സ്വീറ്റ് മെലഡീസ് 3    

സംഗീതം- രഘുകുമാർ

ഗാനരചന-ഗിരീഷ് പുത്തഞ്ചേരി

ഗായകര്‍ -കെ ജെ യേശുദാസ് ,കെ എസ് ചിത്ര

വര്‍ഗ്ഗീകരണം-ലളിത സംഗീതം

 

ഇനിയൊരു ഗാനം പാടാം പ്രിയ സഖിക്കായ് 

കരളിന്റെ വീണയ്ക്കുള്ളില്‍ 

കിനാവിന്റെ തന്ത്രികള്‍ തഴുകി 

അതിനൊരു രാഗം നല്‍കാം പ്രിയതരമായ് 

മനസ്സിന്റെ താളം നല്‍കാം 

മദോന്മാദ പല്ലവിയരുളാം 

ഇനിയൊരു ഗാനം പാടാം …

 

പരല്‍മിഴിക്കുള്ളില്‍ പൂക്കും പരശ്ശതം സ്വപ്നങ്ങളെ 

ഒരു സ്വര സ്പന്ദനത്തില്‍ ഒതുക്കി വയ്ക്കാം (പരല്‍മിഴി )

സ്മൃതികളില്‍ ഇതളിടും …. ആ …..

സ്മൃതികളില്‍ ഇതളിടും മധുര സങ്കല്‍പ്പങ്ങളില്‍ 

ഒരു മധുമാധുരി തന്‍ ശ്രുതിലയമേകിയേക്കാം 

(ഇനിയൊരു )

 

പരിഭവം ചോരും ചുണ്ടില്‍ പടരുമെന്‍ മൌനങ്ങളെ 

ഒരു മൃദു ചുംബനത്താല്‍ ഉണര്‍ത്തുകില്ലേ (പരിഭവം )

കവിളുകളണിയുമീ … ആ …

കവിളുകളണിയുമീ അരുണപരാഗങ്ങളും 

ഒരു പരിരംഭണത്തില്‍ അലിഞ്ഞലിഞ്ഞാസ്വദിക്കാം 

(ഇനിയൊരു )