gokulanikunjathil

Start Downloading

Wait while we prepare the file for you...

Lyric's

ചിത്രം : രാജനര്‍ത്തകി (1980)
ഗാനരചന : പി ഭാസ്കരൻ
സംഗീതം : എം കെ അര്‍ജ്ജുനന്‍
ആലാപനം : എസ് ജാനകി

ഗോകുലനികുഞ്ജത്തിൽ മൈക്കണ്ണിമാരുടെ
നൂപുരകിലുക്കങ്ങൾ കേട്ടില്ലേ
രാസനർത്തന ലഹരിയിൽ മുഴുകുന്നു
രാധാരമണനും സഖിമാരും
(ഗോകുലനികുഞ്ജത്തിൽ..)

കളിച്ചു ചിരിച്ചൊഴുകും കാനനച്ചോലയിൽ
കളഹംസങ്ങൾ പോലെ (2)
മുരളീമൃദുരവ നിർഝരി തന്നിൽ
മുഴുകീ രാധയും സഖിമാരും
സഖിമാരും….
മുഴുകീ രാധയും സഖിമാരും
ആ..ആ..ആ..ആ…
(ഗോകുലനികുഞ്ജത്തിൽ..)

വദനത്തിൽ തെളിയുന്ന പുഞ്ചിരിയോടേ
വാനിൽ ശശാങ്കനെ പോലെ (2)
രജത ചന്ദ്രികയിലാടിപ്പാടി
രമണീയാംഗൻ ഗോപാലൻ
ഗോപാലൻ
രമണീയാംഗൻ ഗോപാലൻ
ആ…ആ…ആ..ആ….
(ഗോകുലനികുഞ്ജത്തിൽ..)