etho mazhayil nanavode

Start Downloading

Wait while we prepare the file for you...

Lyric's

ചിത്രം : വിജയ് സൂപ്പറും പൗർണ്ണമിയും (2019)
ചലച്ചിത്ര സംവിധാനം : ജിസ് ജോയ്
ഗാനരചന : ജിസ് ജോയ്
സംഗീതം : പ്രിൻസ് ജോർജ്
ആലാപനം : ശ്വേത മോഹന്‍, വിജയ്‌ യേശുദാസ്‌

 

ഏതോ മഴയിൽ നനവോടെ നാമന്നു കണ്ടു
തീരാ മൊഴിയിൽ മൗനങ്ങൾ ഒന്നായലിഞ്ഞു
ഈറൻ കാറ്റിൽ മെല്ലേ
മായും മഞ്ഞിന്റെ ഉള്ളിൽ (2 )
പുലരും പൂക്കളായ് നാം

പകലുകൾ തീരാതെ
പുതുമഴ തീരാതെ ഇരു ചിറകാറിയാതെ ഒന്നാവുന്നേ
പലനിറമകലുന്നേ പുതു നിറമുണരുന്നേ
ഒരു സ്വരമുയരുന്നേ നെഞ്ചിൽ താനേ

ആദ്യമായ് എന്ന പോൽ അത്രമേലോമലായ്‌
നോക്കി നോക്കി നിന്നു മാരിവിൽ മാഞ്ഞതും
രാവുകൾ പോയതും നാമറിഞ്ഞതില്ലാ
പതിവായി ചാരെ നിന്നതും
പറയാതെ തമ്മിൽ കണ്ടതും
പതിവായി ചാരെ നിന്നതും
പറയാതെ തമ്മിൽ കണ്ടതും ഏതേതോ തേരേറി പോയോ
ഒന്നൊന്നും മിണ്ടാതെ പോയോ

പകലുകൾ തീരാതെ
പുതുമഴ തീരാതെ ഇരു ചിറകാറിയാതെ ഒന്നാവുന്നേ
പലനിറമകലുന്നേ പുതു നിറമുണരുന്നേ
ഒരു സ്വരമുയരുന്നേ നെഞ്ചിൽ താനേ