ennente poovinte

Start Downloading

Wait while we prepare the file for you...

Lyric's

Music: ജോജോ കെൻ
Lyricist: ബിജോയ് കുമാർ
Singer: ജി വേണുഗോപാൽ
Film/album: ഹൃദയവേണു – ആൽബം

 

ഇന്നെന്റെ പൂവിന്റെ മൊട്ടെടുത്തോളെ…..
പ്രണയമേഘത്തിന്റെ താളെടുത്തോളെ…….
സൂര്യന്റെ മാറിന്റെ ചൂടെടുത്തോളെ…………..
നിലാവിന്റെ ലാവണ്യം കവർന്നെടുത്തോളെ…(2)
മഴയില്ലേ……പുഴയില്ലേ……വയലില്ലേ….കതിരില്ലേ..(2)
ചെറുകിളി പാടുന്ന മധുരസംഗീതത്തിൻ………….
ഇണകളായി തീരുവാൻ നീ വരില്ലേ……………..(2)

മിഴികളിൽ സ്വപ്‌നങ്ങൾ നെയ്‌തെടുത്തോളെ…………
മൊഴികളിൽ മധുരത്തിൻ തേൻ പകർന്നോളെ………..
ഹൃദയത്തിൽ പ്രേമത്തിൻ വിത്തെറിഞ്ഞോളെ………..
അധരത്തിൽ ആശതൻ മുത്തെറിഞ്ഞോളെ…………..(2)
മഴയില്ലേ……പുഴയില്ലേ…………….നീ വരില്ലേ
ചെറുകിളി പാടുന്ന…………………….നീ വരില്ലേ

മഴവില്ലുവിരിയുന്ന കഥ പറഞ്ഞോളെ……….
മനസ്സിൽ മണിത്താലി കൊണ്ടുവന്നോളെ……
ചന്ദനക്കാറ്റുമായി ചാരെ വന്നോളെ…………….
സ്പന്ദനം കേൾക്കുവാൻ കൂടെവന്നോളെ………(2)
മഴയില്ലേ……………………….നീ വരില്ലേ………….
ചെറുകിളി………………………നീ വരില്ലേ………….

മഞ്ഞിൽ കുളിരുമായി നാണമാർന്നോളെ……..
മന്ത്രച്ചുവടുമായി പുഞ്ചിരിച്ചോളെ………………
പാദസരത്തിന്റെ താളമാർന്നോളെ……………
പാതിരാക്കാറ്റിന്റെ മന്ത്രമായോളെ……………..(2)
മഴയില്ലേ……………………..നീ വരില്ലേ…………….
ചെറുകിളി…………………….നീ വരില്ലേ…………….