Engum Santhosham engum unmadam

Start Downloading

Wait while we prepare the file for you...

Lyric's

ചിത്രം ചിലന്തിവല (1982)
ഗാനരചന : പൂവച്ചൽ ഖാദർ
സംഗീതം : ഗുണസിംഗ്‌
ആലാപനം : വാണി ജയറാം, കോറസ്‌

എങ്ങും സന്തോഷം എങ്ങും ഉന്മേഷമേകും പൂവുകൾ
കണ്ണിന്നാനന്ദം കാതിൽ സംഗീതമേകും പക്ഷികൾ
(എങ്ങും സന്തോഷം…..)
ഈ പൂക്കൾ പോലെ നിങ്ങൾ മണ്ണിൽ പെയ്യൂ നറുമണം
ഈ പാടും പറവപോലെ മണ്ണിൽ തൂവൂ തേൻകണം
ലലല്ലാലലാ…ലലല്ലാലലാ – 2

കുന്നിൻ പാദം കഴുകി അരുവികൾ എങ്ങോ പോകുന്നു
രാവും പകലും കരയുടെ കുമ്പിളിൽ തണ്ണീർ നല്കുന്നു
ലാല്ലലാ ലാല്ലലാ ലലലലലാ – 2
കുന്നിൻ പാദം കഴുകി അരുവികൾ എങ്ങോ പോകുന്നു
രാവും പകലും കരയുടെ കുമ്പിളിൽ തണ്ണീർ നല്കുന്നു
അരുവികൾപോൽ ഒഴുകേണം അഴകുകളേ ഈ മണ്ണിൽ
ഇനി നിങ്ങൾ പണിയേണം ഒരു സ്നേഹസ്വർഗ്ഗം
ലലല്ലാലലലാ…ലലല്ലാലലലാ – 2

ഏതു പകലും കരിനിറമാക്കാൻ കൈകൾ നീളുന്നു
ഗാനമൂട്ടും കിളിയുടെ നെഞ്ചിൽ അമ്പുകളെയ്യുന്നു
ലാല്ലലാ ലാല്ലലാ ലലലലലാ – 2
ഏതു പകലും കരിനിറമാക്കാൻ കൈകൾ നീളുന്നു
ഗാനമൂട്ടും കിളിയുടെ നെഞ്ചിൽ അമ്പുകളെയ്യുന്നു
തിന്മകൾതൻ എതിരായി നന്മകൾതൻ ഉറവായി
ഇനി നിങ്ങൾ എഴുതേണം ഒരു സ്നേഹഗീതം
ലലല്ലാലലലാ…ലലല്ലാലലലാ – 2
(എങ്ങും സന്തോഷം…)