Ee rathri omalaal

Start Downloading

Wait while we prepare the file for you...

Lyric's

ഈ രാത്രി ഓമലാൾ

 

സ്വീറ്റ് മെലഡീസ് 2

വര്‍ഷം -1984

സംഗീതം-ആലപ്പി രംഗനാഥ്

ഗാനരചന-ആലപ്പി രംഗനാഥ്

ഗായകര്‍ -കെ ജെ യേശുദാസ് ,കെ എസ് ചിത്ര

വര്‍ഗ്ഗീകരണം-ലളിത സംഗീതം 

 

  

ഈ രാത്രി ഓമലാളെന്തു ചെയ്യും

ഈ മണിയറയ്ക്കുള്ളിൽ എന്തു ചെയ്യും

മാരന്റെ തേൻമലർ മേനിയിൽ ഞാൻ

മാന്തളിരായി മയങ്ങി വീഴും

ഒരു പൂങ്കുളിരായി ഞാൻ മയങ്ങി വീഴും

(ഈ രാത്രി..)

 

മാരൻ മയങ്ങാതിരുന്നാലോ

ആ മാൻമിഴി നോക്കി ഞാനിരിക്കും (2)

മാൻ മിഴി കൊണ്ടു വിളിച്ചാലോ

ഞാൻ കോരിത്തരിച്ചങ്ങോടിയെത്തും (2)

ആഹാഹാ ഹാ ഹാ ഉം..ഉം.. ലാലാല ലലാ

(ഈ രാത്രി..)

 

കരവല്ലികൾ നിന്നിൽ പടർന്നാലോ

കിങ്ങിണി പൊന്മണി തള ചിരിക്കും (2)

പൊന്മണി കാൽത്തളകൾ ചിരിച്ചാലോ

നിന്നാത്മ സ്നേഹം പകർന്നെടുക്കും (2)

കാതിൽ നിൻ ഗാനമെന്നും അലയടിക്കും

ആഹാഹാ ഹാ ഹാ ഉം..ഉം.. ലാലാല ലലാ

(ഈ രാത്രി..)