Daivame njan ninte

Start Downloading

Wait while we prepare the file for you...

Lyric's

ദൈവമേ ഞാന്‍ നിന്റെ മുന്‍പില്‍ മനമുയര്‍ത്തി പാടിടുന്നു
അങ്ങെനിക്കായ് കരുതി വച്ച കൃപകളെ ഞാന്‍ എണ്ണിടുന്നു
അനുദിനം നിന്‍ കൈകളെന്നെ താഴുകിടും സ്നേഹമോര്‍ത്താല്‍
മനം നിറയും സ്തുതി സ്തോത്രം പാടിയെന്നും വാഴ്ത്തിടും ഞാന്‍

ല ല ല ല ല ല …

ദൈവമേ എന്‍ ജന്മമങ്ങെ തിരുമനസ്സിന്‍ ദാനമല്ലേ
മനസ്സിലെന്നെ കരുതിടുന്ന കരുണയെ ഞാന്‍ ഓര്‍ത്തിടുന്നു
ഇരുള് മൂടും വഴികളില്‍ ഞാന്‍ ഇടയനില്ലാതലഞ്ഞ നാളില്‍
പേര് ചൊല്ലി തേടി വന്നു മാറില്‍ എന്നെ ചേര്‍ത്ത സ്നേഹം
(ദൈവമേ ഞാന്‍ )

ദൈവമേ നിന്‍ വീട്ടിലെത്താന്‍ ആത്മദാഹമേറിടുന്നു
തിരുമുഖത്തിന്‍ ശോഭ കാണാന്‍ ആത്മനയനം കാത്തിരിപ്പൂ
ഒരു നിമിഷം പോലുമങ്ങെ പിരിയുവാന്‍ കഴിയുകില്ല
ദൈവസ്നേഹം രുചിച്ചറിഞ്ഞു ധന്യമായി എന്റെ ജന്മം
(ദൈവമേ ഞാന്‍ )