Chollu Nishagandhi

Start Downloading

Wait while we prepare the file for you...

Lyric's

Song : Chollu Nishagandhi
Lyrics : O.N.V.Kuruppu
Music : M.K.Arjunan
Arist : Kallara Gopan
Album : Vishu Pakshi Paadunnu

ചൊല്ലൂ നിശാഗന്ധി…..
ആ……ആ……ആ…
ആ…..ആഹാ….,ഹ…
മ്……ഹ്….മ്……….
ചൊല്ലൂ നിശാഗന്ധി നീ
വെളിച്ചത്തിന്റെ സ്വർലോക ദൂതികയല്ലേ…………(.2)
എന്തേ നിന്നാത്മാവിൽ
ദീപ്തമാം സൗരഭം എങ്ങും
വിതറി നീ പോകയല്ലേ…..
ചൊല്ലൂ നിശാഗന്ധി നീ വെളിച്ചത്തിന്റെ സ്വർലോക ദൂതികയല്ലേ……..
എന്തേ നിന്നാത്മാവിൽ ദീപ്തമാം സൗരഭം എങ്ങും വിതറി നീ പോകയല്ലേ….
ചൊല്ലൂ ചൊല്ലൂ…. നിശാഗന്ധി…………

സ്വർഗം തിരികെ വിളിക്കയാണോ
എന്നെ ദുഃഖത്തിലാഴ്ത്തി നീ പോകയാണോ……(2)
നീട്ടിയ കയ്യുമായി നില്കുമെൻ നേർക്കൊരു
നോട്ടമെറിഞ്ഞ് നീ പോകയാണോ
യാത്ര പറയാതെ ഒരു വാക്കും പറയാതെ
ചൊല്ലൂ…. നിശാഗന്ധി…..

നൃത്തം പൊടുന്നനെ നിർത്തുകയോ
തെറ്റി നീ കൈകൂപ്പി വീഴുകയോ…..
കഴൽതെറ്റി നീ കൈകൂപ്പി വീഴുകയോ…..(2)
രാവിന്റെ റാണി നീ പോകയാണോ ഞാനീ
വിരഹാഗ്നിയിൽ നീറി നില്ക്കെ……..
നാളെയും നീ വരില്ലേ എന്റെ ജാലകചായ പിടിച്ചു
ചൊല്ലൂ…… നിശാഗന്ധി……
……….. ദൂതികയല്ലേ