Chiriyil njan kettu

Start Downloading

Wait while we prepare the file for you...

Lyric's

Music:രവീന്ദ്രൻ
Lyricist:പൂവച്ചൽ ഖാദർ
Singer:കെ ജെ യേശുദാസ്,എസ് ജാനകി
Film/album:മനസ്സേ നിനക്കു മംഗളം

ചിരിയിൽ ഞാൻ കേട്ടു
ഗീതം സംഗീതം…
ഇതളണിയും അല്ലിപ്പൂവേ
നിൻ ജീവൻ എൻ ജീവൻ
എൻ ജീവൻ നിൻ ജീവൻ

വാ‍നവും ഭൂമിയും പോലവേ
ഓളവും തീരവും പോലവേ
നാം തമ്മിൽ അലിയുന്നൂ
ഈ ബന്ധം തുടരുന്നൂ
എൻ ഭാഗമായ് പ്രാണനായ്
ഹൃദയം നിറയെ മധുരം പകരും

(ചിരിയിൽ)

രാഗവും താളവും പോലവേ
രൂപവും ഭാവവും പോലവേ
നാം തമ്മിൽ ഇഴുകുന്നൂ…
നിന്നാൽ ഞാൻ ഉണരുന്നൂ
എൻ ദേവനായ് ദേഹിയായ്
ജന്മം മുഴുവൻ സുകൃതം അരുളും

(ചിരിയിൽ)