Chanthappura krithi

Start Downloading

Wait while we prepare the file for you...

Lyric's

Music: വിശ്വജിത്ത്

Lyricist: വൈശാഖ് സുഗുണൻ

Singer: വിശ്വജിത്ത്,സുനിൽ മത്തായി

Year: 2018

Film/album: ഓട്ടർഷ

 

ചന്തപ്പുര കൃതി അലംകൃതി
ചന്തപ്പുര കൃതി അലംകൃതി
അകപുറമകതകജണുതക
എരിപൊരി മുളക് പാറണ മിഴിയിണയുടെ നടനമാടോ
ഇക്കളിയമ്പോ തീക്കളിയാണേ
ഒരു ചിരി കൊണ്ടേ പുകയണ കണ്ടോ…
എടി വില്ലാളി പെണ്ണേ
അടി കില്ലാഡിക്കണ്ണേ …
നിന്നോടില്ലപ്പാ കളിയില്ല സുല്ലാണേ
എടി വായാടിപ്പെണ്ണേ നിന്റെ മൊഞ്ചാണ് പഞ്ച്
നേരിൽ കാണുമ്പം തലയാകെ പെരുക്കം

തങ്കമണിയേ ചിങ്കുമണിയേ
കൊച്ചുസുന്ദരീ പൊന്നുമയിലേ ..
നിന്റെ മനമോ ശങ്കർ സിമന്റോ
എന്നുമിവള് കട്ടക്കലിപ്പ് ..
അടിയേ കരളേ ..
ആ മാനത്തുള്ളൊരു ചേല് കണ്ടില്ലേ നീ
കരളേ… തരളേ…
നീ മീൻ പിടക്കണപോലെയെന്തെടിയേ..
എന്നാലും…
നീയൊരു ജോറാണ് പെണ്ണേ
ചങ്കിൻ ചങ്കാണ് കണ്ണേ …
നിന്നോടടുക്കാൻ ഒരു കിന്നാരം ചൊല്ലാൻ
എടി ചിങ്കാരി പെണ്ണേ
നിന്റെ ചന്തം കണ്ടിട്ട് ആളും കൂടുന്നേ
ഇവിടുഗ്രൻ ഉഷാറ് …ഉഷാറ്

എടി വില്ലാളി പെണ്ണേ
അടി കില്ലാഡിക്കണ്ണേ …
നിന്നോടില്ലപ്പാ കളിയില്ല സുല്ലാണേ ..സുല്ലാണേ
ചന്തപ്പുര കൃതി അലംകൃതി