Asrithavalsalane hariye hariye

Start Downloading

Wait while we prepare the file for you...

Lyric's

Music : എം കെ അർജ്ജുനൻ
Lyricist : പാപ്പനംകോട് ലക്ഷ്മണൻ
Singe r: ശീർക്കാഴി ഗോവിന്ദരാജൻ
Film/album : മഹാബലി

ആശ്രിതവത്സലനേ ഹരിയേ ഹരിയേ
യുഗധര്‍മ്മ പാലകനേ ശരണം നീയേ
ആശ്രിതവത്സലനേ ഹരിയേ ഹരിയേ

മുനിജനസേവിത മുരഹരിനാമം
ജഗമീരേഴിലും മുഖരിതമല്ലോ
ശ്രുതിയും സ്മൃതിയും പുരുഷാര്‍ത്ഥങ്ങളും
പുരുഷോത്തമനുടെ മഹിമകളല്ലോ
ശരണം നീയേ ശരണം നീയേ
കരുണാമയനേ ശരണം നീയേ ശരണം
ആശ്രിതവത്സലനേ ഹരിയേ ഹരിയേ

അരുണചന്ദ്രന്മാര്‍ പരമാത്മാവിന്‍
തിരുമിഴിയിണതന്‍ കിരണങ്ങളല്ലോ
ഗഗനവും കാലവും സകലചരാചരവും
ഗരുഡവാഹനന്റെ സ്ഥിതിഭാവമല്ലോ
ശരണം നീയേ ശരണം നീയേ
കരുണാമയനേ ശരണം നീയേ ശരണം

ആശ്രിതവത്സലനേ ഹരിയേ ഹരിയേ
യുഗധര്‍മ്മ പാലകനേ ശരണം നീയേ
ആശ്രിതവത്സലനേ ഹരിയേ ഹരിയേ
ഹരിയേ …ഹരിയേ