Arippodikkolangal

Start Downloading

Wait while we prepare the file for you...

Lyric's

Lyric: Babu Kodamvelil
Music : Dr. Sam Kadammanitta
Singer : G. Venugopal
Year: 2014

അരിപ്പൊടിക്കോലങ്ങൾ എഴുതുന്ന വിരലുകൾ
അരളികൾ പൂക്കുന്ന മിഴികൾ
അകത്തമ്മയായ് നിന്‍റെ ചമയങ്ങള്‍ ഒരുങ്ങവേ
അകത്തമ്മയായ് നിന്‍റെ ചമയങ്ങള്‍ ഒരുങ്ങവേ
അരികിലെത്താനൊരു മോഹം—-
എന്റെ ഹൃദയ തമ്പുരുവിലെ നാദം

പ്രിയമാണെനിക്കിന്നും മധുരമാ വിരഹത്തിന്‍—-
കുളിരോർമ്മ പകരുന്ന സന്ധ്യ
പ്രിയമാണെനിക്കിന്നും മധുരമാ വിരഹത്തിന്‍—-
കുളിരോർമ്മ പകരുന്ന സന്ധ്യ
നലമെഴും വെണ്ണിലാവിൽ നിറഞ്ഞൊഴുകുന്ന
നറുമുല്ലതൻ സ്നേഹഗന്ധം
നലമെഴും വെണ്ണിലാവിൽ നിറഞ്ഞൊഴുകുന്ന
നറുമുല്ലതൻ സ്നേഹഗന്ധം……(അരിപ്പൊടിക്കോലങ്ങൾ….)

വടക്കിനിക്കോലായിൽ ഒരുദീപനാളമായി
എരിയുമാ മുഖബിംമ്പം തന്നിൽ
വടക്കിനിക്കോലായിൽ ഒരുദീപനാളമായി
എരിയുമാ മുഖബിംമ്പം തന്നിൽ
അകലെനിന്നനുരാഗലോലമായണയുന്ന
ഇളം തെന്നലാണെന്റെ മൗനം
അകലെനിന്നനുരാഗലോലമായണയുന്ന
ഇളം തെന്നലാണെന്റെ മൗനം…..(അരിപ്പൊടിക്കോലങ്ങൾ….)