arimullappoovin

Start Downloading

Wait while we prepare the file for you...

Lyric's

അരിമുല്ല പൂവിന്‍ …

ചിത്രം ഈറ്റപ്പുലി (1983)
ഗാനരചന
പൂവച്ചൽ ഖാദർ
സംഗീതം
ജി ദേവരാജൻ
ആലാപനം
കെ ജെ യേശുദാസ്, പി മാധുരി

അരിമുല്ലപ്പൂവിന്‍ ചിരിയുള്ള പെണ്ണേ എന്‍
കാതില്‍ നിന്‍ കളമൊഴി കേള്‍ക്കുന്നു
താമരപ്പൂങ്കാവനത്തിലു താമസിക്കുന്നോനേ
നേരിലും കനവിലും ഒളിവിലുമന്നെ
ഖല്‍ബു വിളിക്കുന്നേ എന്‍ ഖല്‍ബു വിളിക്കുന്നേ

രാഗമഞ്ജരീ ഗ്രാമസുന്ദരീ
പകരൂ എന്നില്‍ ലയഭംഗി
മോഹങ്ങളെന്നില്‍ താലമുയര്‍ത്തി
നിന്‍ വരവേല്പിന്നൊരുങ്ങുന്നൂ
കരളിലെ കിളികള് ചിറകു വിരിച്ച്
കിലുകിലെ റൂഹില് മലരു വിരിച്ച്
രാവും പകലും ഞാന്‍ കാത്തിരുന്നിട്ട്
നെടുവീര്‍പ്പിന്‍ ചൂടാലേ നെഞ്ചിടി കൂടുന്നേ

പ്രേമവല്ലകീ പ്രാണപല്ലവീ
നിറയൂ എന്നിൽ സ്വരമായി
ചിന്തകളെന്നിൽ പുളകം ചാർത്തി
നിൻ കരലാളനം തേടുന്നു
കിരുകിരെ ഉടലില്‌ കുളിര്‌ നിറഞ്ഞു
കരിവള തരിവള കഥകൾ പറഞ്ഞു
മാരൻ വരുമെന്നു നോക്കിയിരുന്നു
നോവുന്ന മിഴിയാലെ പീലി നിവർത്തുന്നേ

കാവ്യകല്പനേ കാവ്യതാരകേ
അറിയൂ നീയെന്‍ അഭിലാഷം
ചിന്തകളെ നീ ബന്ധുരമാക്കി
ചേതനയില്‍ തേനലര്‍ തൂകുന്നു
നെഞ്ചില് നെഞ്ചില് ഞാനുള്ള മാരന്
കണ്ണില് കണ്ണില് ഞാനുള്ള മാരന്
വേണ്ടവയൊക്കെ ഒരുക്കി വെച്ചിട്ട്
സൊപ്പനം പോലെ ഞാന്‍ ഒപ്പന കൂടുന്നേ
(അരിമുല്ല…)