Arikilen Arikil

Start Downloading

Wait while we prepare the file for you...

Lyric's

ചിത്രം : കഥ പറഞ്ഞ കഥ (2018)
ചലച്ചിത്ര സംവിധാനം : ഡോ സിജു ജവഹർ
ഗാനരചന : ഡോ ലക്ഷ്മി ഗുപ്തൻ
സംഗീതം : ജയ്‌സൺ ജെ നായർ
ആലാപനം : സിദ്ധാർത്ഥ് മേനോൻ

അരികിലെൻ അരികിലായ്
തെന്നലായ് വരാൻ
പ്രണയവും വിദൂരമായ് കാത്തിരുന്നുവോ….
മധുരമാം  ലഹരിയായ്
അനുപദമിന്നരികിൽ വരാൻ
ആരിതെൻ കനവുകളിൽ ഇതാദ്യമായ്
തേടി നിൻ  കഥകളിലെ എന്നെ ഞാൻ  സ്വയം

മാരിവിൽ തൂകുന്നൊരീ…..
ഏഴിതൾ വർണ്ണങ്ങളെ….
ശലഭമിതിലേ വരും…..
ചിറകിലണിയാൻ നിറം….
നീഹാരങ്ങൾ മായുന്ന നേരം
എൻ മുന്നിൽ വിരിയാമോ സ്വയം

ആരൊരാൾ തേടുന്നൊരീ
സ്നേഹമെൻ കൈക്കുമ്പിളിൽ
നിഴലുമെഴുതുന്നുവോ…..
ചുവരിലുണരും മുഖം
ഏദൻ പൂക്കളേകും സുഗന്ധം
നിൻ മെയ്യിൽ അറിയാമാ സുഖം

അരികിലെൻ അരികിലായ്…..
തെന്നലായ് വരാൻ…..
പ്രണയവും വിദൂരമായ് കാത്തിരുന്നുവോ…..