Annante Hridayamallo

Start Downloading

Wait while we prepare the file for you...

Lyric's

ഗാനരചന : ശ്രീകുമാരന്‍ തമ്പി
സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ആലാപനം : വാണി ജയറാം

ആ.. ആ.. ആ..

അണ്ണന്റെ ഹൃദയമല്ലോ അനുജത്തി തന്നമ്പലം (അണ്ണന്റെ )
സ്നേഹദീപമാല ചാർത്തും ത്യാഗത്തിൻ പൊന്നമ്പലം
(അണ്ണന്റെ ഹൃദയമല്ലോ)

സന്നിധാനം അണയുവോരെ സൽക്കരിക്കും ദേവാലയം (സന്നിധാനം )
എതു കൊടുങ്കാറ്റിനെയും താങ്ങിടുന്ന സ്നേഹാലയം (ഏതു )
നിൻ നടയിൽ പിറന്നതിനാൽ ജന്മം തന്നെ സഫലമായി
(അണ്ണന്റെ ഹൃദയമല്ലോ)

പത്തു മാസം ചുമന്ന മോഹം സ്വർഗം പൂകി പാൽ തരാതെ
ആ..ആ..ആ..
പിച്ച നടത്തീടും മുമ്പേ അച്ഛനുമാ വഴി തുടർന്നു
ആ..ആ..ആ.. (പത്തു മാസം )
തൊട്ടിൽ കെട്ടി താരാട്ടി നീ(2) അമ്മയായെന്നച്ഛനുമായി
(അണ്ണന്റെ ഹൃദയമല്ലോ