Ammayum makalum onnu randaaya

Start Downloading

Wait while we prepare the file for you...

Lyric's

അമ്മയും മകളും …
ചിത്രം സീത (1980)
ചലച്ചിത്ര സംവിധാനം പി ഗോവിന്ദന്‍
ഗാനരചന ശ്രീകുമാരന്‍ തമ്പി
സംഗീതം എം കെ അര്‍ജ്ജുനന്‍
ആലാപനം വാണി ജയറാം

അമ്മയും മകളും ഒന്നുരണ്ടായ
പുഴയും കൈവഴിയും
അകന്നെന്നു തോന്നും
എങ്കിലുമൊരു തെന്നല്‍ ആലിംഗനം ചെയ്യും
ഇരുവരെയും ആലിംഗനം ചെയ്യും
(അമ്മയും)

തായ്‌നദിയൊഴുകും വഴി വേറെ
കൈവഴിയൊഴുകും തടം വേറെ
രണ്ടിലും നിറയുന്ന ജലമോ
രണ്ടിലും അലിയുന്ന കുളിരോ
ഒന്നു തന്നെ… ഭാവം ഒന്നു തന്നെ…
(അമ്മയും)

പുതുവെള്ളം വന്നാല്‍ പകുത്തുനല്‍കും
ചെറിയ നൊമ്പരവും പങ്കുവയ്‌ക്കും
അമ്മയാം സ്നേഹപ്രവാഹം
ആ രാഗപീയൂഷവര്‍ഷം
ഉണ്മയല്ലേ നിത്യനന്മയല്ലേ
(അമ്മയും)