Ammakuyile Onnupaadoo

Start Downloading

Wait while we prepare the file for you...

Lyric's

രാരീരാരിരോ രാരാരീരാരീരോ…
രാരീരാരാരീരാരോ (2)

അമ്മക്കുയിലേ ഒന്നു പാടൂ…
അമ്മിഞ്ഞപ്പാലില്‍ ഒന്നു നീരാടിക്കോട്ടേ (2)
ഉറക്കമില്ലമ്മേ ഉറങ്ങാന്‍…
നിന്‍റെ താരാട്ടു കേട്ടൊന്നു മയങ്ങാന്‍ (2)
രാതി പകലായ് മാറ്റും ഞാനീ രാജമല്ലിമരച്ചോട്ടില്‍…
രാക്കുയിലായ് പാടിയ പാട്ടിലെ രാജകുമാരിയല്ലേ ഞാന്‍…
രാജ്യമെങ്ങമ്മേ സൗഭാഗ്യ നാളെങ്ങമ്മേ…
(അമ്മക്കുയിലേ…)

രാജയോഗത്തില്‍ പിറവിയല്ലേ…
അമ്മ കാതോടു കാതിലെന്നും പറഞ്ഞതല്ലേ…
പൂജ കഴിയും പ്രഭാതങ്ങളില്‍…
ഇന്നും പാല്‍ക്കഞ്ഞി നല്‍കുവാന്‍ വന്നുവെങ്കില്‍…
എന്തിനു നീ മോഹങ്ങള്‍ തന്നേച്ചും പോയി…
എങ്ങിനെയീ ശൂന്യതയില്‍ സൗഭാഗ്യം നേടാന്‍…
ദൂരെ നീ പാര്‍ക്കും ശൂന്യതയില്‍…
ഈ പാട്ടിന്‍റെ സ്വരം കേള്‍ക്കുമോ…?
(അമ്മക്കുയിലേ…)

കാലം പണിതീര്‍ത്ത ശരശയ്യയില്‍…
എന്‍റെ ചിരകാല മോഹമെല്ലാം ചിറകറ്റു പോയി…
നീ കൊതിപ്പിച്ച പൊന്‍പുലരി…
ഇന്നും അജ്ഞാത രാവിലെങ്ങോ മറഞ്ഞു നില്‍പ്പൂ…
ചാരേ വരൂ സാന്തോക്തി ഓതാനായ് അമ്മേ…
കൈവിരലാല്‍ മുറിവേറ്റ നെഞ്ചില്‍ തലോടാന്‍…
ഈ വിഷാദത്തിന്‍ ഉള്‍ക്കടലില്‍…
നിന്‍റെ സ്നേഹാമൃതം നുകരാന്‍…
(അമ്മക്കുയിലേ…)