Ambala Muttathalin Kombil

Start Downloading

Wait while we prepare the file for you...

Lyric's

അമ്പലമുറ്റത്താലിൻ കൊമ്പിൽ 
വര്‍ഷം –  1983
സംഗീതം –  വിദ്യാധരൻ
ഗാനരചന – മുല്ലനേഴി
ഗായകര്‍ –  സുജാത മോഹൻ
ഗ്രാമീണഗാനങ്ങൾ വാല്യം I
അമ്പല മുറ്റത്താലിന്‍ കൊമ്പ-
ത്തമ്പിളി മാമന് മടിയിലിരുത്താന്‍
പുഞ്ചിരി പോലൊരു പൂവിതള്‍ പോലൊരു 
ചെന്തളിര്‍ പോലൊരു നക്ഷത്രക്കുഞ്ഞ് 
നക്ഷത്രക്കുഞ്ഞ് 
(അമ്പല)
പൂവുകള്‍ കണ്ണ് മിഴിക്കുമ്പോള്‍ 
പുലരിക്കുഞ്ഞ്
പുഴയുടെ കാല്‍ത്തളയണിയുമ്പോള്‍ 
പുളകക്കുന്ന് (പൂവുകള്‍)
പുഴയുടെ കാല്‍ത്തളയണിയുമ്പോള്‍ 
പുളകക്കുന്ന് 
(അമ്പല)
തങ്കനിലാവിന്‍ കൊമ്പത്ത് 
പൊന്നൂഞ്ഞാല് 
പൊന്നൂഞ്ഞാലില്‍ ഇരുന്നാടാന്‍ വാ 
പഞ്ചാരക്കുഞ്ഞേ (തങ്ക)
പൊന്നൂഞ്ഞാലില്‍ ഇരുന്നാടാന്‍ വാ 
പഞ്ചാരക്കുഞ്ഞേ 
(അമ്പല )