Ambadikkannan

Start Downloading

Wait while we prepare the file for you...

Lyric's

അമ്പാടിക്കണ്ണൻ 

 

സ്വീറ്റ് മെലഡീസ് 2

വര്‍ഷം -1984

സംഗീതം-ആലപ്പി രംഗനാഥ്

ഗാനരചന-ആലപ്പി രംഗനാഥ്

ഗായകര്‍ -കെ എസ് ചിത്ര

രാഗം-മദ്ധ്യമാവതി

വര്‍ഗ്ഗീകരണം-ലളിത സംഗീതം 

 

 

 

അമ്പാടിക്കണ്ണൻ നിന്നെ പൊന്നോടക്കുഴലൂതി

അഞ്ജനക്കണ്ണിളക്കി വിളിച്ചപ്പോൾ (2)

ആരാരും കാണാതെ അരയാൽക്കൊമ്പിലിരുന്നൊരാ

പൂങ്കുയിലൊരു കിന്നാരം ചൊല്ലീ (2)

(അമ്പാടിക്കണ്ണൻ…)

 

ഗോപികയിന്നു നിൻ ഗോപകുമാരനെ

ഗോരോചനക്കുറി അണിയിക്കുമോ (2)

പീലിത്തിരുമുടി കെട്ടിലെ പൂ നുള്ളി

കാർകൂന്തലിൽ അവൻ ചൂടിക്കുമോ (2)

(അമ്പാടിക്കണ്ണൻ…)

 

കാളിന്ദി തീരത്തെ കാനനച്ഛായയിൽ 

ഓടക്കുഴൽ വിളി മേളമുണ്ടോ (2)

കാലിൽ ചിലമ്പിട്ട് വർണ്ണ കസവിട്ട്

ലാസ്യ കേളി നിങ്ങളാടിടുമോ (2)

(അമ്പാടിക്കണ്ണൻ…)