Akalukayo Thammi

Start Downloading

Wait while we prepare the file for you...

Lyric's

Music: ജി ദേവരാജൻ
Lyricist: വയലാർ രാമവർമ്മ
Singer: കെ ജെ യേശുദാസ്
Year: 1967
Film/album: കാവാലം ചുണ്ടൻ

അകലുകയോ തമ്മിലകലുകയോ
ആത്മബന്ധങ്ങള്‍ തകരുകയോ
അകലുകയോ തമ്മിലകലുകയോ
ആത്മബന്ധങ്ങള്‍ തകരുകയോ

വഞ്ചികള്‍ പിരിയുന്നു പമ്പാനദിയുടെ
നെഞ്ചിലൂടെ – നോവും നെഞ്ചിലൂടെ
വഞ്ചികള്‍ പിരിയുന്നു പമ്പാനദിയുടെ
നെഞ്ചിലൂടെ – നോവും നെഞ്ചിലൂടെ
പുഞ്ചപ്പാടമാം അക്ഷയപാത്രം പങ്കിട്ടു
തട്ടിയുടയ്ക്കുന്നൂ – അവര്‍
പങ്കിട്ടു തട്ടിയുടയ്ക്കുന്നു

അകലുകയോ തമ്മിലകലുകയോ
ആത്മബന്ധങ്ങള്‍ തകരുകയോ
അകലുകയോ തമ്മിലകലുകയോ

അന്തിമേഘങ്ങളെ തല്ലിയകറ്റിയിട്ടെന്തു കിട്ടി –
കാറ്റിനെന്തു കിട്ടി
അന്തിമേഘങ്ങളെ തല്ലിയകറ്റിയിട്ടെന്തു കിട്ടി –
കാറ്റിനെന്തു കിട്ടി
മണ്ണിന്‍ കുമ്പിളില്‍ നല്‍കാന്‍ നാഴി
കണ്ണുനീര്‍ തുള്ളികളല്ലാതെ – ചുടു
കണ്ണുനീര്‍ തുള്ളി‍കളല്ലാതെ

അകലുകയോ തമ്മിലകലുകയോ
ആത്മബന്ധങ്ങള്‍ തകരുകയോ
അകലുകയോ തമ്മിലകലുകയോ