Akale Akale Neelakasam

Start Downloading

Wait while we prepare the file for you...

Lyric's

ചിത്രം : മിടുമിടുക്കി (1968)
ചലച്ചിത്ര സംവിധാനം : ക്രോസ്സ്ബെല്‍റ്റ് മണി
ഗാനരചന : ശ്രീകുമാരന്‍ തമ്പി
സംഗീതം : എംഎസ്‌ ബാബുരാജ്‌
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി

അകലെ……. അകലെ…..നീലാകാശം
ആ………
അകലെ അകലെ നീലാകാശം
അലതല്ലും മേഘതീർത്ഥം
അരികിലെന്റെ ഹൃദയാകാശം
അലതല്ലും രാഗതീർത്ഥം……
അകലേ…നീലാകാശം….

പാടിവരും നദിയും കുളിരും
പാരിജാത മലരും മണവും
ഒന്നിലൊന്നുകലരും പോലെ
നമ്മളൊന്നയലിയുകയല്ലേ?
(അകലെ അകലെ…)

നിത്യസുന്ദര നിര്‍വൃതിയായ് നീ
നില്‍ക്കുകയാണെന്നാത്മാവില്‍
വിശ്വമില്ലാ നീയില്ലെങ്കില്‍
വീണടിയും ഞാനീ മണ്ണില്‍ ….
(അകലെ അകലെ…)