Achankovilaattile kocholangale

Start Downloading

Wait while we prepare the file for you...

Lyric's

ചിത്രം : അനാഥ ശിൽപങ്ങൾ (1971)
ചലച്ചിത്ര സംവിധാനം : എം കെ രാമു
ഗാനരചന : ശ്രീകുമാരന്‍ തമ്പി
സംഗീതം : ആര്‍ കെ ശേഖര്‍
ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ

ഓഹോഹോ …ഓ…ഓ…
ഓഹോഹോ …ഓ…ഓ…

അച്ചന്‍ കോവിലാറ്റിലെ … കൊച്ചോളങ്ങളേ …
അച്ചന്‍ കോവിലാറ്റിലെ കൊച്ചോളങ്ങളേ
അക്കരെ നിന്ന് തുളുമ്പുന്ന തേൻ കുടം
എത്തിപ്പിടിക്കാമോ എത്തിപ്പിടിക്കാമോ

അച്ചൻ കോവിലാറ്റിലെ കൊച്ചോളങ്ങളേ
അക്കരെ നിന്നു തൊടുക്കുന്ന പൂവുകള്‍
എത്തിപ്പിടിക്കാമോ എത്തിപ്പിടിക്കാമോ?

ഏലമരക്കാടുകളിൽ….
ഏലമരക്കാടുകളില്‍ ചൂളമിടും കാറ്റിൽ
ഏത്തവാഴപ്പൂങ്കുലകൾ കുമ്മി തുള്ളും കാറ്റിൽ
പൂമഴ പെയ്തു വർണ്ണ തേൻ മഴ പെയ്തു
പുഞ്ചിരി പെയ്തു നീയെൻ നെഞ്ചിലമർന്നു
നെഞ്ചിലമർന്നു …
(അച്ചൻകോവിൽ)

നീലമേഘത്തോണി നീന്തും….
നീലമേഘത്തോണി നീന്തും അംബരം മേലേ
രാഗ മേഘത്തോണി നീന്തും നിൻ മിഴി താഴെ
ഉത്സവമായി ഹർഷ വൽസരമായി
മൽസഖി നീയെൻ ജീവ ദർപ്പണമായി
ദർപ്പണമായി …
(അച്ചൻകോവിൽ)