Aayiram raavinte chirakukalil

Start Downloading

Wait while we prepare the file for you...

Lyric's

ആയിരം രാവിന്റെ ചിറകുകളില്‍
Music: ജി ദേവരാജൻ
Lyricist: എം ഡി രാജേന്ദ്രൻ
Singer: കെ ജെ യേശുദാസ്  ,പി മാധുരി
Year: 1981
Film/album: തീക്കളി

ആയിരം രാവിന്റെ ചിറകുകളില്‍..അറബിക്കഥയുടെ ഞൊറിവുകളില്‍
ഓമര്‍ഖയ്യാമിന്‍ ലഹരി വിടര്‍ത്തിയൊരുന്മാദ പുഷ്പമിതാ(ആയിരം..)

ഈ ഭൂമിയിലിന്നൊരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍..ഇതാ ഇതാ ഇവിടെ
ഈ ചുണ്ടുകളില്‍ ഈ ചിലങ്കകളില്‍..ഈ വിടര്‍ന്ന തമ്പുരുവില്‍
(ആയിരം..)

പുലരുംവരെ ഈ ലാവണ്യത്തിന്‍ പുഴയില്‍…നീന്തിത്തുടിക്കാം ഓ…
ചുഴിയില്‍ മുങ്ങാം ചിപ്പികള്‍ പൂക്കും…നിറമേലിമകള്‍ കാണാം
നിറമേലിമകള്‍ കാണാം…(ആയിരം..)

മയങ്ങുംവരേയീ മധുപാത്രത്തിന്‍….മായാലോകത്തിലൊഴുകാം ഓ…
നുരയും പതയും കോര്‍ത്തു തരുന്നൊരു…മണിമുത്തുമാലകളണിയാം
മണിമുത്തുമാലകളണിയാം…(ആയിരം..)