Aalimaali aattumkarayil

Start Downloading

Wait while we prepare the file for you...

Lyric's

Music: എ എം രാജ
Lyricist: വയലാർ രാമവർമ്മ
Singer: പി സുശീല
Film/album: അമ്മ എന്ന സ്ത്രീ

ആലീമാലീ ആറ്റുംകരയില്‍
അമ്പലപ്രാവിന്‍ മുളംകൂട്ടില്‍
സ്വപ്നസരസ്സിന്‍ കടവില്‍ നിന്നൊരു
സ്വര്‍ഗ്ഗവാതില്‍ക്കിളി വന്നു
(ആലീമാലീ..)

ചെമ്പകപ്പൂമരം പൂക്കും കാലം
ചന്ദനം പൂക്കുന്നകാലം
ചന്ദനം പൂക്കുന്നകാലം (ചെമ്പക)
അവള്‍ അന്തപ്പുരത്തില്‍…
അവള്‍ അന്തപ്പുരത്തില്‍
അവനു വിരിച്ചു – അന്നത്തൂവല്‍ പൂമെത്ത
തിങ്കളുറങ്ങുമ്പോള്‍ ഇളംതെന്നലുറങ്ങുമ്പോള്‍
അവന്‍ മുന്തിരിച്ചുണ്ടില്‍ മൂളിപ്പാട്ടുമായ്
മിണ്ടാതെ എങ്ങോപോയ്‌
(ആലീമാലീ..)

കണ്ണുനീര്‍പൊയ്കകള്‍ നിറയും കാലം
കാര്‍മുകില്‍ പെയ്യുന്ന കാലം
കാര്‍മുകില്‍ പെയ്യുന്ന കാലം (കണ്ണുനീര്‍)
പിന്നെ പൊന്മുളംകൂട്ടില്‍…
പിന്നെ പൊന്മുളംകൂട്ടില്‍
പിച്ച നടന്നൂ അമ്മപ്രാവിന്‍ പൊൻകുഞ്ഞ്
തിങ്കളുദിയ്ക്കുമ്പോള്‍ – ഇന്ന്
തെന്നല്‍ വിളിയ്ക്കുമ്പോള്‍
കൊഞ്ചും ഇത്തിരിച്ചുണ്ടില്‍ മുത്തം നല്‍കുവാന്‍
അച്ഛനിനിന്നില്ലല്ലോ
(ആലീമാലീ..)