Aakashapoykayil

Start Downloading

Wait while we prepare the file for you...

Lyric's

Music: എം കെ അർജ്ജുനൻ
Lyricist: അപ്പൻ തച്ചേത്ത്
Singer: വാണി ജയറാം
Year: 1981
Film/album: രണ്ടു മുഖങ്ങൾ

ആകാശപ്പൊയ്കയില്‍ അമ്പിളിത്തോണിയില്‍
ആയിരം താരകള്‍ വന്നിറങ്ങും
ചാമരപ്പൂമരം പൂക്കള്‍ ചൊരിയുമെന്നോമനേ
സ്വപ്നങ്ങള്‍ കണ്ടുറങ്ങൂ
ആകാശപ്പൊയ്കയില്‍ അമ്പിളിത്തോണിയില്‍
ആയിരം താരകള്‍ വന്നിറങ്ങും

വയനാടന്‍‌കുന്നിലെ കാറ്റു വരും
വടക്കന്‍‌പാട്ടുകള്‍ പാടിത്തരും
കരിവള മണിവള കൈകളില്‍ ചാര്‍ത്താന്‍
കനകനിലാവും താഴെവരും
ആകാശപ്പൊയ്കയില്‍ അമ്പിളിത്തോണിയില്‍
ആയിരം താരകള്‍ വന്നിറങ്ങും

രാമായണക്കഥ പാടുവാനെത്തും
ത്രേതായുഗത്തിലെ തത്തമ്മേ
പോരുംവഴിക്കു നീ വള്ളിയൂര്‍ക്കാവിലെ
പൂവും പ്രസാദവും കൊണ്ടത്തരൂ

ആകാശപ്പൊയ്കയില്‍ അമ്പിളിത്തോണിയില്‍
ആയിരം താരകള്‍ വന്നിറങ്ങും
ചാമരപ്പൂമരം പൂക്കള്‍ ചൊരിയുമെന്നോമനേ
സ്വപ്നങ്ങള്‍ കണ്ടുറങ്ങൂ
സ്വപ്നങ്ങള്‍ കണ്ടുറങ്ങൂ…