Aakasa Maunam

Start Downloading

Wait while we prepare the file for you...

Lyric's

Music: രവീന്ദ്രൻ
Lyricist: ബിച്ചു തിരുമല
Singer: കെ ജി മാർക്കോസ് ,അമ്പിളി ,കെ എസ് ചിത്ര
Raaga: ഷണ്മുഖപ്രിയ
Film/album: മൈനാകം
Aakasa Maunam

ആകാശമൗനം വാചാലമാകും
താരങ്ങൾ കൺ‌ചിമ്മും തീരങ്ങൾ
ആ നീലരാവും പൂനിലാവും
പൊന്നൂഞ്ഞാലിൽ ആടും യാമം

(ആകാശമൗനം)

നീലോല്പലങ്ങൾ തിളങ്ങുന്നുവോ
നിൻ ലോചനങ്ങൾ തിളങ്ങുന്നുവോ
പൂത്തുവിരിയും മലരേ….
രാത്രി പൊഴിയും അഴകിൻ‍ പനിമഴയിൽ
നനയുമിളം തനുവിലിവൻ മധുശലഭം

(ആകാശമൗനം)

കാതോർത്തിരിക്കുന്നതെന്തേ സഖീ
കൗമാരം താണ്ടുന്ന കാൽത്താളമോ
നേർത്ത രജനി പകരും ആദ്യ ലഹരി നുരയോ
മനസരസ്സിൽ‍ മയങ്ങുമിളം അരയന്നമേ പറയു പ്രിയേ

(ആകാശമൗനം)