Aakaasapoykayilundoru

Start Downloading

Wait while we prepare the file for you...

Lyric's

Music: ജി ദേവരാജൻ
Lyricist: വയലാർ രാമവർമ്മ
Singer: കമുകറ പുരുഷോത്തമൻ,പി സുശീല
Film/album: പട്ടുതൂവാല
Aakasha poikayilundoru

ഓ… ഓ… ഓ…
ആകാശപ്പൊയ്കയിലുണ്ടൊരു പൊന്നും തോണീ
അക്കരയ്ക്കോ ഇക്കരയ്ക്കോ
പൊന്മുകിലോലപ്പായ കെട്ടിയ പൊന്നും തോണീ
(ആകാശപ്പൊയ്ക… )

മാന്‍പേടയുറങ്ങണതോണീ മന്ദാരത്തോണീ… ആ…
പാല്‍ക്കടലാകേ പൊന്‍വല വീശണ പഞ്ചമിത്തോണീ (2)
(ആകാശപ്പൊയ്ക… )

കനകത്തോണിപ്പടിയിലിരിക്കണ കറുത്തപെണ്ണേ – നീ
എന്നെപ്പോലൊരനാഥപ്പെണ്‍കൊടിയല്ലെന്നാരുപറഞ്ഞൂ (2)
കന്നിനിലാവിനു കളഞ്ഞു കിട്ടിയ കറുത്തപെണ്ണേ – നീ
അല്ലിപ്പൂവുകള്‍ വിറ്റുനടക്കുകയല്ലെന്നാരു പറഞ്ഞൂ (2)
ഓ…..
(ആകാശപ്പൊയ്ക… )

മാലാഖകള്‍ തുഴയണ തോണീ മുല്ലപ്പൂംതോണീ..ഓ…
അക്കരെയിക്കരെയോടിനടക്കുമൊരമ്പിളിത്തോണീ (2)

ആകാശപ്പൊയ്കയിലുണ്ടൊരു പൊന്നും തോണീ
അക്കരയ്ക്കോ ഇക്കരയ്ക്കോ
പൊന്മുകിലോലപ്പായ കെട്ടിയ പൊന്നും തോണീ