Aadya Darshana

Start Downloading

Wait while we prepare the file for you...

Lyric's

ആദ്യ ദർശന മാത്രയിൽ തന്നെ നീ അനുരാഗബദ്ധയായി..
ആദ്യ സ്പർശന രാത്രിയിൽ തന്നെ നീ
ആനന്ദലബ്ധയായി….
ആദ്യ ചുംബന ലഹരിയിൽ അന്നെന്റെ ആത്മഗാഥയായി….
ആദ്യാലിംഗന നിർവൃതിയിൽ എന്റെ
ആത്മനാഥയായി……

അതുലമൃദുസ്വനം അനുരക്ത ഹൃദയത്തിൻ
അമൃതവർഷിണിയായി..2
അടങ്ങാത്ത നിന്നിലെ ആവേശമത്രയും
ആദിതാളത്തിലായി……2
ആകെ നീയൊരു ഗാനോത്സവമായി
പ്രേമ രാഗോത്സവമായി…2

ആദ്യ ദർശന……

അതിമൃദുലപദം അനുഭൂതി നൽകിയ അശോകം പുഷ്പിണിയായി…..2
ആരാമരഞ്ജിനി അകതാരിന്നധരത്തിൽ
ആവണിപൂവിളിയായി..2
ആകെ നീയൊരു പുഷ്പോത്സവമായി
കാമ ഗാനോത്സവമായി..2

ആദ്യ ദർശന…..