Idayante kaaval

Start Downloading

Wait while we prepare the file for you...

Lyric's

ഇടയന്റെ കാവല്‍ ലഭിച്ചിടുവാനായ്
അജഗണമായ് നീ മാറണം
ഇടയന്റെ സ്നേഹം നുകര്‍ന്നിടുവാനായ്
കുഞ്ഞാടേ നീ മാറണം
(ഇടയന്റെ കാവല്‍ )

ചെന്നായ് വരുന്നത് കാണുന്ന നേരം
ഓടിപ്പോകില്ലെങ്ങും നിന്നിടയന്‍ (ചെന്നായ് )
ജീവന്‍ ചൊരിഞ്ഞും പ്രാണന്‍ വെടിഞ്ഞും
നിന്നെ കാത്തിടും നല്ലിടയന്‍
(ഇടയന്റെ കാവല്‍ )

പാപമുറിവുകള്‍ പേറും മനവുമായ്‌
കൂട്ടം പിരിഞ്ഞേകനായിടുമ്പോള്‍ (പാപ )
കൂട്ടം മറന്നെത്തും ഞാന്‍ നിന്റെ ചാരെ
സ്നേഹം പകര്‍ന്നെന്റെ സൌഖ്യം തരാന്‍
മാറില്‍ ചേര്‍ന്നെന്റെ സ്വന്തമാക്കാന്‍
(ഇടയന്റെ കാവല്‍ )